ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് ആക്രിയാക്കും; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റംവരുത്തിയ വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ഇത് ആക്രിയാക്കണമെന്നും മോട്ടോർവാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനം സുരക്ഷിതമായി നിരത്തിൽ ഉപയോഗിക്കാനാവുന്ന അവസ്ഥയിലല്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. വാഹനയുടമയ്ക്ക് 1.05 ലക്ഷംരൂപ പിഴചുമത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സ്വമേധയാ സ്വീകരിച്ച കേസിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
മലപ്പുറം സ്വദേശി കെ. സുലൈമാന്റെപേരിൽ രജിസ്റ്റർചെയ്ത വാഹനമാണ്. ഇതേവാഹനത്തിന് മുൻപ് മൂന്നുതവണ പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽനിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ്. വാഹനത്തിന്റെ വലിപ്പംവരെ കുറച്ചു. ഇത് സുരക്ഷാഭീഷണിയാണ്. ആറുസീറ്റ് എന്നത് മൂന്നുസീറ്റാക്കിമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നമ്പർ പ്ലേറ്റില്ലാത്ത തുറന്ന ജീപ്പിൽ ആകാശ് തില്ലങ്കേരിയും സംഘവും വയനാട് പനമരത്ത് യാത്ര നടത്തിയതിന്‍റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്തകേസിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി. സന്തോഷ് കുമാർവഴിയാണ് റിപ്പോർട്ട് ഫയൽചെയ്തത്.
TAGS : AKASH THILLANKERI | MVD-KERALA
SUMMARY : The jeep driven by Akash Tillankeri will be Akriya; In the Government High Court
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.