രാജസ്ഥാനില്‍ മൂന്ന് വയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു
രാജസ്ഥാനിലെ ദുന്‍ഗാര്‍പുര്‍ ജില്ലയില്‍ മൂന്നുവയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വൈറസ് സാധാരണയായി കുട്ടികളെയാണ് ബാധിക്കുന്നത്. അണുബാധയുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കും. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇത് മസ്‌തിഷ്‌ക ജ്വരമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. മരണനിരക്ക് വര്‍ധിപ്പിക്കുന്ന വൈറസ് ബാധ കൂടിയാണിത്.
ദുന്‍ഗാര്‍പുർ മെഡിക്കല്‍ കോളജില്‍ മൂന്ന് വയസുകാരിയെ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.മഹേന്ദ്ര ദാമോര്‍ പറഞ്ഞു. ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചാന്ദിപുര വൈറസ് ബാധയാണോയെന്ന സംശയമുണ്ടാകുകയും പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ച് കൊടുക്കുകയുമായിരുന്നു. നിലവിൽ സമാന രോഗലക്ഷ്യങ്ങളുമായി മൂന്ന് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
TAGS: INFECTION | CHANDIPURA VIRUS
SUMMARY: Three year old girl infected with chandipura virus in Rajasthan
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.