കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകൾ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും
മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.
തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.
ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസ് ട്രെയിൻ സവാന്ത്‍വാഡി സ്റ്റേഷനിൽ നിന്നും പൻവേൽ, പൂണെ, സോളപ്പൂർ, വാഡി, ഗുഡ്കൽ, ധർമാവരം, ഇറോഡ്, ഷൊർണൂർ വഴി വഴിതിരിച്ചുവിടും. ഷൊർണൂരിൽ നിന്നും ട്രെയിൻ സാധാരണ പോലെ സർവീസ് നടത്തും.
ലോകമാന്യ തിലകിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ നമ്പർ 2213 എക്സ്പ്രസും ഇതേ പാതയിലൂടെ വഴിതിരിച്ചുവിടും. ഷൊർണൂർ എത്തിയതിന് ശേഷം സാധാരണ പോലെ ട്രെയിൻ സർവീസ് നടത്തും. 12432 നിസാമുദ്ദീൻ-തിരുവനന്തപുരം, 19260 ഭാവ്നഗർ-കൊച്ചുവേളി, 12223 ലോകമാന്യതിലക്-എറണാകുളം എക്സ്പ്രസ് ട്രെയിനുകളും ഇതേ പാതയിലാവും വഴിതിരിച്ചു വിടുക.
22149 എറണാകുളം-പൂണെ എക്സ്പ്രസ് മഡ്ഗാവ്, ലോണ്ട, മിരാജ് വഴി തിരിച്ചു വിടും. 12134 മംഗളൂരു -മുംബൈ സി.എസ്.എം.ടി എക്സ്പ്രസും 12617 എറണാകുളം-നിസാമുദ്ദീൻ, 12341 തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസും ഇതേ പാതയിലൂടെ തന്നെയാവും വഴിതിരിച്ച് വിടുക. 20932 ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസ് സൂറത്ത്, ജാഗോൺ, ബാദേനറ, വാർദ, ബൽഹാരിഷ്, വാറങ്കൽ, വിജയവാഡ, റെനിഗുണ്ട, കാട്പാടി, കോയമ്പത്തൂർ വഴിയാകും സഞ്ചരിക്കുക.
മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് മാണ്ഡോവി, മുംബൈ സി.എം.എസ്.ടി- മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സി.എസ്.എം.ടി. തേജസ് എക്‌സ്പ്രസ്, മുംബൈ സി.എസ്.എം.ടി. ജനശതാബ്ദി എക്‌സപ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച യാത്രയാരംഭിക്കുന്ന സാവന്ത്‌വാദി റോഡ്- ദിവ എക്‌സ്പ്രസും സര്‍വീസ് നടത്തില്ല.
മഡ്ഗാവ്- ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യ തിലക്, മംഗളൂരു- മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി- മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സി.എം.എസ്.ടി- മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക്- മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വീസ് അവസാനിപ്പിക്കും.
TAGS : KONKAN RAILWAY | TRAIN DIVERTED
SUMMARY : Waterlogging on Konkan route: Several trains canceled, five trains from Kerala to be diverted
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.