വയനാട് ഉരുള്‍പൊട്ടല്‍: അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനത്തിനെത്താൻ നിര്‍ദേശം നല്‍കി സൈന്യം


ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിർദേശം നല്‍കി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നും സൈന്യം.

തിരുവനന്തപുരം ഉള്ള രണ്ട് ആർമി സംഘങ്ങള്‍ രാത്രി കോഴിക്കോട് എത്തി. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സ് രണ്ടുമണിക്ക് സംഭവ സ്ഥലത്ത് എത്തി. ചൂരല്‍മലയില്‍ 170 അടി നീളമുള്ള പാലം നിർമ്മിക്കുമെന്നും സൈന്യം വ്യക്തമാക്കി. ജെസിബി, ട്രക്കുകള്‍ അടക്കമുള്ള സാമഗ്രികള്‍ രണ്ടുമണിയോടെ വയനാട്ടില്‍ എത്തുമെന്ന് സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച്‌ വളരെക്കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നുള്ളൂ. വീടിനുള്ളില്‍ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാല്‍, തകർന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

TAGS : | |
SUMMARY : Wayanad Landslide: Army has directed the officers on leave to come to the rescue operation


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!