വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയുടെ ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാഗേന്ദ്രയെ ബെംഗളൂരു കോടതി ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വാൽമീകി വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രി ബി നാഗേന്ദ്ര, എംഎൽഎ ബസനഗൗഡ ദദ്ദൽ എന്നിവരുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാഗേന്ദ്ര ഭാര്യയോട് വെളിപ്പെടുത്തിയിരുന്നതായി ഇഡി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പട്ടികവർഗ വികസന കോർപ്പറേഷനിലെ ജീവനക്കാരനായ ചന്ദ്രശേഖറിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് അഴിമതി പുറത്താകുന്നത്. ബെംഗളൂരുവിലെ എംവിഡിസിയിൽ സൂപ്രണ്ടായിരുന്നു ചന്ദ്രശേഖർ.
പോലീസ് കണ്ടെടുത്ത ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ചന്ദ്രശേഖരൻ മൂന്ന് ഉദ്യോഗസ്ഥരുടെയും മുൻ മന്ത്രിയുടെയും പേരുകളും കോർപ്പറേഷനിൽ കോടികളുടെ അഴിമതിയും ആരോപിച്ചു. ജൂൺ ആറിന് താൻ സ്വമേധയാ രാജിവയ്‌ക്കാൻ തീരുമാനിച്ചതായി നാഗേന്ദ്ര പറഞ്ഞു. കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.
TAGS: KARNATAKA | B NAGENDRA | ED
SUMMARY: ED detains former Karnataka Minister Nagendra's wife in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.