കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്


ബെംഗളൂരു: കർണാടകയിൽ നിന്ന് കാവേരി നദീജലം ലഭിക്കുന്നതിന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ നിയമസഭാ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അറിയിച്ചു. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം വിട്ടുകൊടുക്കാൻ വിസമ്മതിച്ച കർണാടക സർക്കാരിനെതിരെ യോഗത്തിൽ ശക്തമായി പ്രതിഷേധം ഉയർന്നതായും അദ്ദേഹം പറഞ്ഞു.

കാവേരി ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പാലിച്ച് കാവേരി ജലം വിട്ടുനൽകാൻ കർണാടകയോട് നിർദേശിക്കണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രമേയവും യോഗത്തിൽ പാസാക്കി. ജൂലൈ 15 വരെ കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം 75.586 ടിഎംസി അടിയാണെങ്കിൽ തമിഴ്‌നാട്ടിലെ മേട്ടൂർ റിസർവോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നാണ് തമിഴ്നാടിന്റെ വാദം.

കൂടാതെ കാലാവസ്ഥ പ്രവചനമനുസരിച്ച കർണാടകയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) നിർദ്ദേശപ്രകാരം വെള്ളം വിട്ടുനൽകാൻ കർണാടക വിസമ്മതിക്കുന്നത് തമിഴ്‌നാട്ടിലെ കർഷകരോടുള്ള വഞ്ചനയാണെന്നും നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.

TAGS: |
SUMMARY: Will approach supreme court in cauvery water issue, says tn cm stalin


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!