രാഷ്ട്രപതിയുടെ പോലീസ് മെഡൽ; സംസ്ഥാനത്ത് നിന്നും 19 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു
ബെംഗളൂരു: വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമായി നല്‍കുന്ന രാഷ്ട്രപത്രിയുടെ പോലീസ് മെഡലിന് കർണാടകയിൽ നിന്നും 19 ഉദ്യോഗസ്ഥർ അര്‍ഹരായി. രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ എം.ചന്ദ്രശേഖറിന് (എഡിജിപി, ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി, ബെംഗളൂരു) ലഭിച്ചു.
ശ്രീനാഥ് എം. ജോഷി, (എസ്പി, ലോകായുക്ത), സി.കെ. ബാബ (എസ്പി, ബെംഗളൂരു റൂറൽ), രാംഗോണ്ട ബി. ബസരാഗി (എഎസ്പി, ബെള്ളാരി), എം.ഡി.ശരത് (എസ്പി, സിഐഡി, ബെംഗളൂരു), വി.സി. ഗോപാലറെഡ്ഡി (ഡിസിപി, സിആർ, വെസ്റ്റ്, ബെംഗളൂരു സിറ്റി), ഗിരി കെ.സി (ഡിവൈഎസ്പി, ചന്നപട്ടണ സബ് ഡിവിഷൻ, രാമനഗര), ചിന്താമണി സബ് ഡിവിഷൻ ഡിവൈഎസ്പി മുരളീധർ പി, ബസവേശ്വര (അസിസ്റ്റൻ്റ് ഡയറക്ടർ, സംസ്ഥാന ഇൻ്റലിജൻസ്, കലബുറഗി), കെ. ബസവരാജു (ഡിവൈഎസ്പി, ഐഎസ്ഡി, കലബുറഗി), രവീഷ് നായക് (എസിപി, സിസിആർബി, മംഗളൂരു സിറ്റി), എൻ.മഹേഷ് (സംസ്ഥാന ഇൻ്റലിജൻസ് അസിസ്റ്റൻ്റ് ഡയറക്ടർ, ബെംഗളൂരു), പ്രഭാകർ ജി (എസിപി, ട്രാഫിക് പ്ലാനിംഗ്, ബെംഗളൂരു സിറ്റി), ഹാസൻ കെഎസ്ആർപി പതിനൊന്നാം ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ഹരീഷ് എച്ച്.ആർ., മഞ്ജുനാഥ് എസ്. കല്ലേദേവർ (സബ് ഇൻസ്പെക്ടർ, എഫ്പിബി, ദാവൻഗരെ),
എസ്.മഞ്ജുനാഥ് (ആർ.പി.ഐ., മൂന്നാം ബറ്റാലിയൻ, കെ.എസ്.ആർ.പി., ബെംഗളൂരു), ഗൗരമ്മ ജി. (എഎസ്ഐ, സിഐഡി, ബെംഗളൂരു), മഹബൂബ്സാബ് എൻ. മുജാവർ (സിഎച്ച്സി, മണഗുളി പോലീസ് സ്റ്റേഷൻ, വിജയപുര), ബി.വിജയ് കുമാർ (ഹെഡ് കോൺസ്റ്റബിൾ, ഡിസിആർബി, ഉഡുപ്പി) എന്നിവരാണ് രാഷ്ട്രപതിയുടെ സ്തുത്യർഹമായ സേവന മെഡലിന് അർഹരായവർ.
TAGS: PRESIDENT MEDAL | KARNATAKA
SUMMARY: Independence Day: 19 Police Officers from Karnataka Honored with President's Medal
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.