ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്


നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്ക് 324, എൻജിനിയറിങ് ബിരുദക്കാർക്ക് 105, ഡിപ്ലോമക്കാർക്ക് 71, നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സിന് 80 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകർ 2020 മുതല്‍ 2024 വരെയുള്ള വർഷങ്ങളില്‍ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം. ഒരുവർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.

ട്രേഡുകളും ഒഴിവും: ഫിറ്റർ-138, ടൂള്‍ ആൻഡ് ഡൈ മേക്കർ-10, ടർണർ-20, മെക്കാനിസ്റ്റ്-17, മെക്കാനിസ്റ്റ് (ഗ്രൈൻഡർ)-7, ഇലക്‌ട്രീഷ്യൻ-27, ഇലക്‌ട്രോണിക്സ് മെക്കാനിക്-8, ഡ്രോട്സ്മാൻ-5, മെക്കാനിക് (മോട്ടോർ വെഹിക്കിള്‍)-6, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്-6, പെയിന്റർ-7, കാർപെന്റർ-6, ഷീറ്റ് ആൻഡ് മെറ്റല്‍ വർക്കർ-4, കോപ-50, വെല്‍ഡർ-10, സ്റ്റെനോഗ്രാഫർ-3.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഐ.ടി.ഐ.

സ്റ്റൈപ്പെൻഡ്: 7700-8050 രൂപ

എൻജിനിയറിങ് ഗ്രാജ്വേറ്റ്സ് അപ്രന്റിസ്

ബ്രാഞ്ചുകളും ഒഴിവും: കമ്പ്യൂട്ടർ-10, എയ്റോനോട്ടിക്കല്‍-5, സിവില്‍-12, ഇലക്‌ട്രിക്കല്‍-14, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-15, മെക്കാനിക്കല്‍-35, പ്രൊഡക്‌ഷൻ-10, ഫാർമസി-4. യോഗ്യത: നാലുവർഷത്തെ ബി.ഇ./ബി.ടെക്./ബി.ഫാം ബിരുദം സ്റ്റൈപ്പെൻഡ്: 9000 രൂപ

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ കോഴ്സ് പഠിക്കുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാവില്ല. www.apprenticeshipindia.gov.in, nats.education.gov.in എന്നീ പോർട്ടലുകളില്‍ രജിസ്റ്റർചെയ്തശേഷം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.hal-india.co.in. അവസാനതീയതി: ഓഗസ്റ്റ് 31.

TAGS : |
SUMMARY : 580 Apprentices at Hindustan Aeronautics


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!