നടി അമേയ മാത്യു വിവാഹിതയായി
നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. വിവാഹ ചിത്രങ്ങള്‍ അമേയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസിലേക്ക്.. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ചിരിയുടെയും യാത്ര' എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
വിവാഹ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളാണ് അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ.
TAGS : ACTRES | AMEYA | MARRIAGE
SUMMARY : Actress Ameya Mathew got married
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.