അദാനി സെബി ബന്ധം; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡൽഹി: ‘സെബി' ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. അഴിമതിയുടെ മുഴുവൻ വ്യാപ്തി വ്യക്തമാക്കാൻ ജെ.പി.സി അന്വേഷണം അനിവാര്യമാണ്. സെബി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ ഉയർന്ന ഗുരുതര ആരോപണത്തിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യവും ആവശ്യപ്പെട്ടു.
സെബി ചെയർപേഴ്സൺ ആയ ശേഷവും മാധവി ബുച്ച് അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഈകൂടികാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു എന്നും കോൺഗ്രസ് ആരോപിച്ചു. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ ‘സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ 2023 ൽ തന്നെ ഹിൻഡൻബർഗ് പുറത്തു വിട്ടിരുന്നു. ഇവയിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് രേഖകൾ സഹിതം ഇന്നലെ പുറത്തു വിട്ടത്.
2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു. ഇത് മുഖവിലയ്ക്ക് എടുത്ത് സെബി അന്വേഷണം നടത്താൻ തയാറായില്ല. അന്വേഷണം നടത്തുന്നതിനുപകരം ഹിൻഡെൻബെർഗിനുനേരേ സെബി നോട്ടീസ് അയച്ചത് അന്ന് തന്നെ ആരോപണ വിധേയമായി. ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.
TAGS : HINDENBURG REPORT | INDIA ALLIANCE
SUMMARY : Adani SEBI relationship; Opposition demands JPC inquiry into Hindenburg revelations
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.