എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയർ ഹോസ്റ്റസ് ഉണർന്ന് നിലവിളിക്കാൻ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസില്‍ ഏല്‍പ്പിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
‘ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ ആക്രമണം വളരെ വേദനാജനകരാണ്. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്‌മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും' എയർ ഇന്ത്യ വക്താവ് പറഞ്ഞു.
TAGS : AIR INDIA | ARRESTED
SUMMARY : Air India employee sexually assaulted; The accused was arrested
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.