ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി; യുഎസ് വിസ റദ്ദാക്കി


ന്യൂഡൽഹി: പ്രക്ഷോഭത്തെത്തുടർന്ന് രാജി വച്ച് ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ യുഎസ് റദ്ദാക്കി. അമേരിക്കയടക്കം വിവിധ രാഷ്ട്രങ്ങളാണ് രാജി വയ്ക്കാൻ കാരണമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. ബംഗ്ലാദേശ് പ്രതിപക്ഷത്ത ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടനിൽ രാഷ്‌ട്രീയ അഭയം തേടാനുള്ള ശ്രമത്തിൽ കടമ്പകൾ ഉയർന്നതോടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഹസീന ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.ഏതാനും ദിവസം കൂടി അവർ ഇവിടെയുണ്ടാകുമെന്നാണു റിപ്പോർട്ട്. ഫിൻലൻഡിലെ ബന്ധുക്കളെ ആശ്രയിക്കുന്നതാണ് ഇപ്പോൾ പരിഗണിക്കുന്നത്.

തിങ്കളാഴ്ച രാത്രി ഹിൻഡൻ വ്യോമതാവളത്തിലിറങ്ങിയ ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും അതീവ സുരക്ഷയിൽ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രഹാനയുടെ മകളും ബ്രിട്ടിഷ് പാർലമെന്‍റ് അംഗവുമായ ടുലിപ് സിദ്ദിഖിന്‍റെ വസതിയിലേക്കു പോകാനായിരുന്നു ഇവരുടെ തീരുമാനം.

എന്നാൽ, രാഷ്‌ട്രീയ അഭയം നൽകുന്നതിനു തടസമുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. അന്താരാഷ്‌ട്ര സംരക്ഷണം വേണ്ടവർ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണമെന്നാണ് ചട്ടമെന്നു ബ്രിട്ടിഷ് വൃത്തങ്ങൾ. ഇതുപ്രകാരം ഹസീന നിലവിൽ ഇന്ത്യയിൽ സുരക്ഷിതയാണ്.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്‌മാന്റെ മകളാണ് 76-കാരിയായ ഹസീന. 2009 മുതൽ അധികാരത്തിലിരിക്കുന്ന ഹസീന ഇക്കൊല്ലം ജനുവരിയില്‍ തുടർച്ചയായി നാലാമത് തവണ അധികാരത്തിലെത്തിയിരുന്നു. പക്ഷെ നാലാം വരവ് അത്ര സുഖകരമായില്ല. രാജ്യത്ത് ഏറെ വിവാദമായ ക്വാട്ട സംവിധാനത്തിനെതിരെ വിദ്യാർഥികള്‍ വളരെ സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭങ്ങൾ അക്രമാസക്തമായി. സുപ്രീംകോടതി ക്വാട്ട സംവിധാനം റദ്ദ് ചെയ്‌തെങ്കിലും ഷെയ്ഖ് ഹസീന രാജി വെയ്ക്കണമെന്ന ആവശ്യം ഉയർന്നു. ഹസീനയുടെ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തിലും അനിയന്ത്രിതമായ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിലുമുള്ള അസംതൃപ്തി കൂടി ആയതോടെ രാജ്യവ്യാപക സംഘർഷങ്ങൾക്ക് വഴി വെയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് 15 വർഷം നീണ്ട ഭരണത്തിനൊടുവിൽ ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്.

TAGS : |
SUMMARY : Another blow to Sheikh Hasina; US visa cancelled

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!