ഭാരത് ബന്ദ് നാളെ; ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും


ബെംഗളൂരു: സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ആളുകളെ മാറ്റി സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സമിതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആദ്മിയും മറ്റ് ദളിത് ബഹുജൻ പ്രസ്ഥാനങ്ങളും ചേർന്നാണ് ബന്ദ് നടത്തുക. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ബന്ദ്.

ബെംഗളുരുവിൽ ബന്ദ് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ബന്ദിനോട് ഐക്യാദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. മറ്റ്‌ പ്രവർത്തനങ്ങളെല്ലാം പതിവ് പോലെ നടക്കുമെങ്കിലും അനിഷ്ടസംഭവങ്ങൾ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ആംബുലൻസുകൾ, ആശുപത്രികൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ പ്രവർത്തിക്കുന്നത് തുടരും. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പ്രവർത്തിക്കും.

TAGS: |
SUMMARY: Bharat band tomorrow, normal life to continue in bengaluru


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!