ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം ജയമോഹന്


ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയയായ ബുക്ക് ബ്രഹ്മ ഏർപ്പെടുത്തിയ പ്രഥമ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം പ്രശസ്ത തമിഴ് എഴുത്തുകാരൻ ബി. ജയമോഹന്. ബെംഗളൂരുവിലെ കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസം നീണ്ട ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൻ്റെ സമാപന ചടങ്ങിൽ കന്നഡ സാഹിത്യകാരൻ ഹംപ നാഗരാജയ്യ ജയമോഹന് പുരസ്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എല്ലാ വർഷവും ഓഗസ്റ്റിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം നൽകുമെന്നും ബുക്ക് ബ്രഹ്മ അറിയിച്ചു.

ഇന്നലെ നടന്ന ‘വായനയുടെ ലോകം'എന്നവിഷയത്തിൽ നടന്ന സംവാദത്തിൽ എഴുത്തുകാരായ വിഷ്ണുമംഗലം കുമാർ, രമ പ്രസന്ന പിഷാരടി, ബ്രിജി കെ.ടി തുടങ്ങിയവർ സംസാരിച്ചു. സതീഷ് തോട്ടശ്ശേരി മോഡറേറ്ററായിരുന്നു. മലയാളത്തിലെ സമകാലിക വായനാ രീതികളും എഴുത്തിലെ നവ സങ്കേതങ്ങളെകുറിച്ചും എഴുത്തുകാർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

‘വായനയുടെ ലോകം' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എഴുത്തുകാരായ വിഷ്ണുമംഗലം കുമാർ, രമ പ്രസന്ന പിഷാരടി, ബ്രിജി കെ.ടി തുടങ്ങിയവർ

 

മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുത്തു. ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരത്തിന് പുറമേ ബുക്ക് ബ്രഹ്മ നോവൽ പുരസ്കാരം, ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര പ്രഖ്യാപനം എന്നിവ നടന്നു. ദക്ഷിണേന്ത്യൻ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാൻഭാഗ്, ജയമോഹൻ, പെരുമാൾ മുരുകൻ, സുധാകരന്‍ രാമന്തളി, വോൾഗ, മുദ്‌നക്കുടു ചിന്നസ്വാമി, അക്കായി പദ്മശാലി, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

TAGS : |
SUMMARY : Book Brahma Sahitya Award to Jayamohan


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!