വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍


വയനാട്: ഉരുള്‍പെട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് പിന്തുണയുമായി ബിഎസ്‌എൻഎല്‍. ജില്ലയില്‍ സൗജന്യ മൊബൈല്‍ സേവനങ്ങള്‍ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്‌എൻഎല്‍ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്‌എൻഎല്ലിന്റെ തീരുമാനം.

അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ആയിരിക്കും സൗജന്യ സേവനം. പരിധിയില്ലാത്ത ഇന്റർനെറ്റും കോളുകളുമാണ് ബിഎസ്‌എൻഎല്‍ ജില്ലയിലെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇതിന് പുറമേ സമാന സേവനങ്ങള്‍ നിലമ്പൂർ താലൂക്കിലും ലഭിക്കും. ചാലിയാർ പുഴ വഴി മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് ബിഎസ്‌എൻഎല്‍ താലൂക്കിലും സൗജന്യ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചത്.

ചൂരല്‍മലയിലും മുണ്ടക്കൈയിലും സൗജന്യകണക്ഷനും ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്. ചൂരല്‍മലയില്‍ ആകെ ഒരു മൊബൈല്‍ ടവർ മാത്രമാണ് ഉള്ളത്. അത് ബിഎസ്‌എൻഎല്ലിന്റേത് ആണ്. ഇവിടെയും മേപ്പാടിയിലും 4 ജി സേവനമാണ് ബിഎസ്‌എൻഎല്‍ സാദ്ധ്യമാക്കുന്നത്. ആരോഗ്യ വകുപ്പിന് പ്രത്യേക ടോള്‍ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും മൊബൈല്‍ സേവനവും ബിഎസ്‌എൻഎല്‍ ഒരുക്കിയിട്ടുണ്ട്.

ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്റർനെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. ബിഎസ്‌എൻഎല്ലിന് പുറമേ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സഹായവുമായി എയർടെലും സൗജന്യ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോള്‍, ഇന്റർനെറ്റ്, എസ്‌എംഎസ് എന്നിവയാണ് ലഭ്യമാക്കുന്നത്.

TAGS : |
SUMMARY : BSNL has provided free service for three days in Wayanad


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!