ലൈംഗികാരോപണം നിസാരമായി കാണരുത്; മൂന്ന് വര്‍ഷമായി നിരവധി ആരോപണങ്ങളുണ്ട്, രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു


തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ​ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. ബിജു. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര അക്കാദമി ചെയര്‍മാന് എതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലുണ്ട്. ചലച്ചിത്ര അവാര്‍ഡില്‍ ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ. സംവിധായകന്‍ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു. അതേപോലെ ഐ.എഫ്.എഫ്.കെയിലെ സിനിമ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷന്‍ നടത്തുന്നത് എന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി ഒട്ടേറെ സംവിധായകര്‍ പരാതികള്‍ നല്‍കിയിരുന്നു.

ചലചിത്ര മേളയുടെ സമാപന ചടങ്ങില്‍ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു. കഴിഞ്ഞ ഫിലിം ഫെസ്റ്റിവല്‍ വേളയില്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള ചില സിനിമ പ്രവര്‍ത്തകരെ പൊതു മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതും ഇതേ ചെയര്‍മാന്‍ ആണ്. ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയര്‍മാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ്.

ഈ വിഷയങ്ങളില്‍ ഒക്കെ അന്വേഷിക്കും, വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്‌കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയര്‍മാന് എതിരെ ഉണ്ടായിരിക്കുന്നു. അല്പമെങ്കിലും ധാര്‍മികത ബാക്കി ഉണ്ടെങ്കില്‍ അക്കാദമി ചെയര്‍മാനെ ഉടന്‍ പുറത്താക്കേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെപ്പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയര്‍ന്നു വന്നത് നിസാരമായി കണക്കാക്കാന്‍ സാധിക്കില്ല. സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ ശ്രീ രഞ്ജിത്ത് അര്‍ഹനല്ല.

ഇനി ഇത് പറയാനുള്ള എന്റെ റെലവന്‍സ് എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കാന്‍ ഞാന്‍ ഒരു നീണ്ട കുറിപ്പ് മുന്‍പ് എഴുതിയിരുന്നു. അതൊന്നും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. ഇപ്പോള്‍ ഒരു റെലവന്‍സ് മാത്രം പറയാം. എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങള്‍ ശമ്പളം ആയി വാങ്ങുന്നത്, നിങ്ങളുടെ കാറിനു നല്‍കുന്നത്, നിങ്ങളുടെ വീട്ടു വാടക നല്‍കുന്നത്. സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരന്‍ എന്ന റെലവന്‍സ് ഉപയോഗിച്ച് പറയുകയാണ്. ഈ ആരോപണത്തിന്റെ വെളിച്ചത്തില്‍ അല്പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാദമി ചെയര്‍മാനെ അടിയന്തിരമായി പുറത്താക്കണം. ചെയര്‍മാന് എതിരായ വിവിധ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ പുലര്‍ത്തിയ നിശബ്ദത, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോള്‍ അക്കാദമി ചെയര്‍മാന്‍ സ്വയം രാജി വെക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം. എങ്കിലും ഈ നാണംകെട്ട ഫ്യൂഡല്‍ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം ആണ് എന്ന് പറയാതെ വയ്യ.

TAGS : | |
SUMMARY : Bengali actress allegation against Ranjith. Dr Biju reacts.


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!