അനധികൃത സ്വത്ത് സമ്പാദന കേസ്; ലോകായുക്തക്ക് മുമ്പിൽ ഹാജരായി ഡി. കെ. ശിവകുമാർ


ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത ബുധനാഴ്ച ശിവകുമാറിന് സമൻസ് അയച്ചിരുന്നു.

ഏകദേശം മൂന്ന് മണിക്കൂറോളം ഉദ്യോഗസ്ഥർ അദ്ദേഹം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു.

2017 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്നാണ് ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹിയിലും ബംഗളുരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. 2013 – 2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. കേസിൽ തനിക്കെതിരായ സിബിഐയുടെ എഫ്ഐആർ ചോദ്യം ചെയ്ത് ശിവകുമാർ സമർപ്പിച്ച ഹർജി ഇക്കഴിഞ്ഞ ജൂലൈ 15ന് സുപ്രീം കോടതി തള്ളിയിരുന്നു.

സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയും വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Karnataka Deputy CM Shivakumar appears before Lokayukta police in DA case probe


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!