പനിയും ശ്വാസകോശ അണുബാധയും; മോഹൻലാല്‍ ആശുപത്രി വിട്ടു
കൊച്ചി: പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സതേടി. മോഹൻലാലിനെ ഇന്ന് രാവിലെ പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സതേടിയ നടൻ വീട്ടിലേക്ക് മടങ്ങി. അഞ്ചു ദിവസത്തെ വിശ്രമം താരത്തിന് നിർദേശിച്ചിട്ടുണ്ട്.
താരത്തിന്റെ രോഗവിവരം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്. മോഹൻലാലിന്റെ ചികിത്സാ കുറിപ്പ് അധികൃതർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടോയെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്. താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
TAGS : MOHANLAL | FEVER | HOSPITALISED
SUMMARY : Fever and respiratory infections; Mohanlal left the hospital
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.