ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം
കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയില്‍ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകർന്നുവീണത്. പൈലറ്റായ സീനിയർ ക്യാപ്റ്റൻ അരുണ്‍ മല്ലയടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണ് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ അപകടം.
TAGS : NEPAL | HELICOPTER | ACCIDENT | DEAD
SUMMARY : Five dead in helicopter crash in Nepal
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.