മദ്യപിച്ചെത്തി ഉപദ്രവം; ഭർത്താവിനെ ഭാര്യ താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു
ചെന്നൈ: മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ച ഭര്‍ത്താവിനെ ഭാര്യ താലിച്ചരട് കഴുത്തിൽമുറുക്കി കൊന്നു. ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയും ട്രിപ്ലിക്കെയ്നിലെ അസസുദ്ദീൻ ഖാൻ സ്ട്രീറ്റിലെ താമസക്കരിയുമായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊന്ന കേസിൽ അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോൾ ആത്മരക്ഷാർഥമാണ് കഴുത്തിൽ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്.
ഇതിനുമുൻപ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാൾ. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മണിവണ്ണനെ നാഗമ്മാൾ ചോദ്യംചെയ്തു. അത് വഴക്കിൽ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെയാണ് താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തിൽ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണൻ ബോധരഹിതനായി വീണപ്പോൾ നാഗമ്മാൾ സഹോദരി അഭിരാമിയെ വിവരമറിയിച്ചു.
TAGS ; CRIME | CHENNAI
SUMMARY : Harassment by intoxication. The husband was strangled to death by his wife
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.