പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ; സ്വർണ നേട്ടത്തോടെ അവനി ലേഖ്‌റ, വെങ്കലം സ്വന്തമാക്കി മോന അഗർവാള്‍
പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ. ഷൂട്ടർ അവ്നി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്. ഈ ഇനത്തിൽ കൊറിയൻ താരത്തിനാണ് വെള്ളി.
ടോക്കിയോയിലും അവനി സ്വർണം നേടിയിരുന്നു. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചായിരുന്നു അന്നത്തെ നേട്ടം. 11-ാം വയസിൽ നടന്ന ഒരു കാറപകടത്തിലാണ് അവ്നിയുടെ അരയ്‌ക്ക് താഴെ തളർന്നു പോയത്. എന്നാൽ താരത്തിന്റെ നിശ്ചയദാർഢ്യവും മനസും തളർന്നില്ല. വീൽ ചെയറിലിരുന്ന് അവൾക്ക് സ്വപ്നങ്ങൾക്ക് പിന്നാലെ പറന്നു. മെഡൽ നേടിയ ഇരുവരും അടുത്ത സുഹൃത്തുക്കളും ജയ്പൂർ സ്വദേശികളുമാണ്.
പോളിയോ ബാധിതയാണ് 34 കാരിയായ മോന അഗർവാൾ. 2023-ൽ ക്രൊയേഷ്യയിൽ നടന്ന WSPS ലോകകപ്പിൽ വെങ്കലം നേടി. 2024-ൽ ന്യൂഡൽഹിയിൽ നടന്ന WSPS ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടി പാരാലിമ്പിക് ബർത്ത് ഉറപ്പിച്ചു. പാരീസിൽ നടക്കുന്ന 50 മീറ്റർ റൈഫിൾ പ്രോൺ R6, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ-പൊസിഷൻ R8 എന്നീ ഇനങ്ങളിലും മോന അഗര്‍വാള്‍ പങ്കെടുക്കും.
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ പ്രീതി പാല്‍ വെങ്കലവും നേടി.
TAGS : 2024 PARIS PARALYMPICS | AVANI LEKHARA | MONA AGGARWAL
SUMMARY : Avani Lekhara wins Paralympics gold, Mona Aggarwal wins bronze
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.