ഇന്ത്യക്കാർ ബംഗ്ലാദേശ് വിടണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി
ബംഗ്ലാദേശ്: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബംഗാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
സമീപകാലത്തെ സംഭവവികാസങ്ങളും ഭീഷണികളും മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ബംഗ്ലാദേശ് വിടാൻ കർശനമായി നിർദേശിച്ചിട്ടുമുണ്ട്. ബംഗ്ലാദേശിൽ തുടരേണ്ട സാഹചര്യമുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും കേന്ദ്രം അറിയിച്ചു.
സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോലീസുകാരുൾപ്പെടെ ഇതുവരെ 100-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അവശ്യഘട്ടത്തിൽ ഇന്ത്യൻ എംബസിയുമായി 8801958383679, 8801958383680, 8801937400591 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
TAGS: BANGLADESH | RIOT
SUMMARY: Be In Touch, Stay Alert, Centre To Indians In Bangladesh Amid New Protests
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.