ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക്
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഐ സി സിയുടെ തലപ്പത്തേക്ക്. നിലവിലെ ഐ സി സി അധ്യക്ഷന്‍ ഗ്രെഗ് ബാർക്ലേയ്‌ക്ക് പകരക്കാരനായി ജയ് ഷാ എത്തേക്കുമെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചെയർമാന്‍ മൈക്ക് ബെയർഡ് ഉൾപ്പെടെയുള്ള ഐ സി സി ഡയറക്ടർമാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാർക്ലേ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് 35കാരനായ ജയ് ഷാ. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയും ജയ് ഷാക്കുണ്ട്.
ജഗ് മോഹന്‍ ഡാല്‍മിയ (1997-2000)യും ശരദ് പവാര്‍ (2010-2012), എൻ ശ്രീനിവാസൻ (2014 – 2015), ശശാങ്ക് മനോഹർ (2015 – 2020) എന്നിവരാണ് നേരത്തെ ഐസിസി തലപ്പത്ത് എത്തിയ ഇന്ത്യക്കാർ. രണ്ട് വർഷത്തെ കാലാവധിയാണ് ഐസിസി ചെയർമാനുള്ളത്.
2019ലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായത്. 2028 വരെ അദ്ദേഹത്തിന് ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് എത്താൻ സാധിക്കില്ല. ഇതിനിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അദ്ദേഹം വരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 27 ആണ്.ഒന്നിലധികം ആളുകൾ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.