ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തു വിടും


തിരുവനന്തരപുരം: മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി നിയമിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുക. റിപ്പോർട്ട് പുറത്തുവിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ബുധനാഴ്ച ഹൈക്കോടതി ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് ഏറെ കോളിളക്കമുണ്ടാക്കിയറിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുങ്ങുന്നത്.

സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക. ആകം 295 പേജുകൾ ഉള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചിരിക്കുന്നത്. പേജ് നമ്പർ 49 ലെ ചിലഭാഗങ്ങൾ, പേജ് 81 മുതൽ 100 വരെ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കുന്നത്.

ജൂലൈ 24ന് റിപ്പോർട്ട്  പുറത്തുവിടാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെയാണ്‌ സ്വകാര്യതയുടെ ലംഘനമുള്ളതിനാൽ  റിപ്പോർട്ട് കൈമാറണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സജിമോൻ കോടതിയെ സമീപിച്ചത്‌. അന്ന്‌ നൽകിയ സ്‌റ്റേയാണ്‌ തിങ്കളാഴ്‌ച ഹൈക്കോടതി നീക്കിയത്‌.

ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017ലാണ് റിട്ട. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. 2017ൽ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ്  കമീഷൻ  വേണമെന്ന ആവശ്യമുയർന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ രൂപീകരിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് മറ്റ്‌ അംഗങ്ങൾ. 2019 ഡിസംബറിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നാലര വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമുണ്ടായിരിക്കുന്നത്.

TAGS :
SUMMARY : Justice Hema will release the committee report on 17th


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!