യെദിയൂരപ്പയുടെ പേരിൽ നിയമനടപടി; വിചാരണയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഹർജി


ബെംഗളൂരു: ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണത്തില്‍ മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെഹ്ലോത്തിന് ഹർജി നല്‍കി. വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് ഹര്‍ജി നല്‍കിയത്.

മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു ദേവനഹള്ളി വിമാനത്താവളത്തിന് സമീപം സെൻ്റർ ഫോർ എജ്യുക്കേഷണൽ ആൻ്റ് സോഷ്യൽ സ്റ്റഡീസിന് 116.16 ഏക്കർ ഭൂമി അനുവദിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ചാണ് പരാതി. വ്യാവസായിക ആവശ്യങ്ങൾക്കായി കർഷകരിൽ നിന്ന് കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെൻ്റ് ബോർഡ് ഏറ്റെടുത്ത ഭൂമിയ്ക്ക്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി 187 കോടി രൂപ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ യെദിയൂരപ്പയുടെ നിർദേശപ്രകാരം 50 കോടി രൂപയ്ക്ക് ഭൂമി നൽകി എന്നാണ് മൂർത്തിയുടെ ആരോപണം.

മൈസൂരു മുഡ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മലയാളിയായ അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രഹാം നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ സിദ്ധരാമയ്യക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

TAGS : |
SUMMARY : Legal action on behalf of Yeddyurappa; Petition to the governor to grant permission for the trial


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!