മലയാളം മിഷൻ വയനാടിനൊപ്പം
ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാടിന് ഒരു ഡോളര്‍' ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ചാപ്റ്ററിലെ നോര്‍ത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, സെന്‍ട്രല്‍, മൈസൂരു, ഉഡുപ്പി മേഖലകളിലെ കോ ഓര്‍ഡിനേറ്റര്‍മാരും, ധനസമാഹരണ കോ ഓര്‍ഡിനേറ്റര്‍മാരും, ചാപ്റ്റര്‍ ഭാരവാഹികളും, പഠനകേന്ദ്രങ്ങളിലെ അധ്യാപകരും നേതൃത്വം നല്‍കി. ചാപ്റ്ററിന്റെ ‘വയനാടിന് ഒരു കൈത്താങ്ങും വയനാടിനൊരു സ്‌നേഹസന്ദേശവും' എന്ന ശീര്‍ഷകത്തില്‍ നടന്ന ധനശേഖരണ പരിപാടി, ഭാഷക്കപ്പുറം മനുഷ്യ വേദനകള്‍ തിരിച്ചറിയാനുള്ള മലയാളം മിഷന്‍ കുടുംബത്തിന്റെ ലക്ഷ്യബോധവും മാനവികതയും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളം മിഷന്‍ കേന്ദ്രങ്ങള്‍ ഇതിനകം അമ്പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
TAGS : MALAYALAM MISSION | WAYANAD LANDSLIDE | CMDRF
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.