13കാരിയെ കാണാതായ സംഭവം: നിർണ്ണായക വിവരം, ട്രെയിനിൽ യാത്രചെയ്യുന്ന ദൃശ്യം ലഭിച്ചു, കേരള പോലീസ് സംഘം കന്യാകുമാരിയിലേക്ക്


തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസിന്റെ വ്യാപക തിരച്ചില്‍. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെ കണ്ടെത്താനാണ് കന്യാകുമാരിയിലടക്കം പോലീസ് തിരച്ചിൽ നടത്തുന്നത്. ഇതിനായി കേരള പോലീസ് സംഘം കന്യാകുമാരിയിലേയ്ക്ക് പോയിട്ടുണ്ട്. വനിത പോലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബെംഗളൂരു -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തുവെന്നും പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

കന്യാകുമാരി എസ് പിയേയും ആർ.പി.എഫ് കൺട്രോൾ റൂമിനേയും കേരള പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. കന്യകുമാരിക്ക് മുൻപ് പെൺകുട്ടി ഇറങ്ങാൻ സാധ്യതയുണ്ട്. നാഗർകോവിൽ എസ്പിയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.

ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കകന്യാകുമാരിയിലേക്ക് വ്യാപിപ്പിക്കുന്നത്. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ബവിത എന്ന യാത്രക്കാരിയാണ് ചിത്രം എടുത്തത്. പാറശാലയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്.

പെൺകുട്ടി ട്രെയിനിൽ ഉടനീളം കരഞ്ഞുവെന്ന് ബവിത പറഞ്ഞു. തമ്പനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. 3.30 ട്രെയിൻ കന്യാകുമാരിയിൽ എത്തി. കേരള പോലീസ് സംഘം ഉടൻ കന്യാകുമാരിയിലെത്തും. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു എന്നാണ് വിവരം.

TAGS : |
SUMMARY : Missing 13-year-old girl. Crucial information, sighting of her traveling in train received

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!