കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ
കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സര്‍വ്വീസുകളായിരിക്കും ആദ്യമായി നടത്തുക.
കൊച്ചി: കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി വരുന്നു. അൽ ഹിന്ദ് ഗ്രൂപ്പിന്റെ പുതിയ വിമാന കമ്പനിക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പ്രവർത്തന അനുമതി നൽകിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ വർഷം അവസാനത്തോടെ എയർലൈൻ പറന്ന് തുടങ്ങുമെന്നാണ് വിവരം.
ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. 200 മുതല്‍ 500 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സര്‍വ്വീസുകളായിരിക്കും ആദ്യമായി നടത്തുക. തുടര്‍ന്ന് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കും. രാജ്യന്തര സര്‍വീസുകള്‍ക്കായി എയര്‍ ബസിന്റെ എ320 വിമാനങ്ങളാണ് പ്രയോജനപ്പെടുത്തുക. രണ്ടു വര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതായി ഉയര്‍ത്തും. നാരോ ബോഡി വിമാനങ്ങള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. 100 മുതല്‍ 240 സീറ്റു വരെയുള്ള വിമാനങ്ങളാണിവ.
മുപ്പത് വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. 20000 കോടിയിലേറെ രൂപയുടെ വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്. നിലവില്‍ വിമാന ടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിങ്ങ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ടല്‍ റൂം ബുക്കിങ്, വീസ എന്നിവയാണ് അൽ ഹിന്ദിന്റെ സേവനങ്ങള്‍. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവര്‍ത്തന ശൃംഖലയാണ് ഇവര്‍ക്കുള്ളത്. ഹജ്ജ് തീര്‍ഥാടകരാണ് ഉപഭോക്തക്കളില്‍ കൂടുതൽ.
കഴിഞ്ഞ മാസം പ്രവാസി സംരംഭകരുടെ നേത്യത്വത്തിലുള്ള എയര്‍ കേരള വിമാന കമ്പനിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനനുമതി ലഭിച്ചിരുന്നു. എയര്‍ കേരള തുടക്കത്തില്‍ രണ്ട് വിമാനങ്ങളുമായുള്ള ആഭ്യന്തര സര്‍വീസാണ് നടത്തുക. അടുത്ത വര്‍ഷം ആദ്യ പാദത്തിലായിരിക്കും സര്‍വീസുകള്‍.
TAGS : AVIATION | ALHIND TRAVELS
SUMMARY : New airline based in Kerala; Alhind Air got the license
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.