നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും


വിമാനക്കമ്പനികളായ വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും നവംബറില്‍ ഒന്നിക്കും. ഇരു കമ്പനികളുടെയും ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.

യാത്രക്കാര്‍ക്ക് സേവന ശൃംഖല മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഇരുകമ്പനികളുടെയും ലയനം. ലയത്തിന് ശേഷം വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യയുടെ മേല്‍ത്തോട്ടത്തിലാകും. ഇതേ തുടര്‍ന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. ലയനത്തിന് ശേഷമുള്ള വിസ്താര ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യും. ഇതുകൂടാതെ നവംബര്‍ 12ന് ശേഷം വിസ്താരയുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ എന്ന ബ്രാന്റ്ിലേക്ക് മാറും. ഇരു കമ്പനികളുടെയും ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവരുടെ അനുമതിയും നേടിയിട്ടുണ്ട്.

മാറ്റത്തിന്റെ ഈ കാലയളവില്‍ ആവശ്യമായ പിന്തുണയും സൗകര്യവും യാത്രക്കാര്‍ക്ക് ഉറപ്പാക്കുമെന്ന് എയര്‍ ഇന്ത്യയും വിസ്താരയും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി. ലയനത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിമാനങ്ങൾ തിരരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകുമെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണൻ പറഞ്ഞു. വിമാന സർവീസുകൾ കേവലം ലയിപ്പിക്കുകയല്ല ചെയ്യുന്നത്. ഇതിനൊപ്പം മൂല്യങ്ങളും പ്രതിബദ്ധതകളും കൂടി കൈമാറുകയാണ് ചെയ്യുന്നതെന്നും വിനോദ് കണ്ണൻ കൂട്ടിച്ചേർത്തു. ലയനം ബുദ്ധിമുട്ടുകളില്ലാതെ പൂർത്തിയാക്കാനുള്ള നീക്കം തുടങ്ങിയതായി എയർ ഇന്ത്യ സി.ഇ.ഒ കാംപെൽ വിൽസണും പറഞ്ഞു.

2022 നവംബറിലാണ് ഇരു കമ്പനികളും ലയിക്കുമെന്ന് അറിയിച്ചത്. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിലെ 25.1 ശതമാനം ഓഹരികൾ എയർ ഇന്ത്യയിൽ ഏറ്റെടുക്കും. നിലവിൽ വിസ്താരയിൽ 51 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പിനും 49 ശതമാനം വിസ്താരയുടെ കൈയിലുമാണ്.

TAGS : |
SUMMARY : No extended flights from November 12; Merger with Air India

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!