ഓണാവധി; ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു


ബെംഗളൂരു :ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു- കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും 13 സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരു എസ്.എം.വി.ടി.-കൊച്ചുവേളി-ബെംഗളൂരു എസ്.എം.വി.ടി. (06239/06240) സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി ഒമ്പത് മണിക്ക് ബെംഗളൂരുവില്‍ നിന്ന്  പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്ക്കുശേഷം 2.15-ന് കൊച്ചുവേളിയിലെത്തും ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്ക് സർവീസ് നടത്തുക.

കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള സർവീസ്. വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 10.30-ന് ബെംഗളൂരുവിലെത്തും.

സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമാണ് ട്രെയിനില്‍ ഉണ്ടാകുക. അതേസമയം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല

വരും ദിവസങ്ങളില്‍ മലബാര്‍ ഭാഗത്തേക്ക് അടക്കം കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

TAGS : |
SUMMARY : Onam rush. Special train allowed on Bengaluru-Kochuveli route

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!