പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതി; നിർമാണം പൂർത്തിയായ 5 വീടുകളുടെ താക്കോൽദാനം ഇന്ന്


ബെംഗളൂരു: സാമൂഹിക പങ്കാളിത്തത്തോടെ ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടുകൾ നിർമിച്ചു നൽകുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി ഹെസറഘട്ടയിൽ നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. ഹെസറഘട്ട  ആര്‍.എം.സി യാര്‍ഡിന് സമീപത്തുള്ള പ്രോജക്ട് ഷെൽട്ടര്‍ ഭവന സമുച്ചയത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം താക്കോല്‍ കൈമാറും. ക്ലാരേഷ്യൻ പ്രൊവിൻഷ്യൽ ഫാദർ സാബു പ്രാർത്ഥന ചൊല്ലും. തുടർന്ന് രാവിലെ 11 ന് എം.എസ് പാളയത്തെ കിംഗ്സ് മീഡോവ്സിൽ നടക്കുന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. പദ്ധതിക്കായി സാമ്പത്തിക സഹായം നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കാഴ്ചപരിമിതയും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ അൻഷിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി അരങ്ങേറും.

ഫാദർ ജോർജ് കണ്ണന്താനത്തിന്‍റെ  നേതൃത്വത്തില്‍ 2023 ഒക്ടോബറിലാണ് പ്രോജക്ട് ഷെൽട്ടർ ആരംഭിക്കുന്നുത്. ബെംഗളൂരുവിലെ ക്ലാരെഷ്യൻ ഫാദേഴ്‌സിൻ്റെ സാമൂഹിക സംരംഭമായ ഹോപ്സ് സൊസൈറ്റിക്ക് കീഴിലാണ് പ്രോജക്ട് ഷെൽട്ടർ പ്രവര്‍ത്തിക്കുന്നത്. പത്ത് പേരടങ്ങുന്ന ഫൗണ്ടർ ഡയറക്ടർമാരാണ് വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. 500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഓരോ വീടിൻ്റേയും നിർമാണ ചെലവ് 10 ലക്ഷം രൂപയാണ്. ഓരോ മാസവും 1000 രൂപ വീതം 1000 പേരിൽ നിന്ന് സംഭാവന വഴി ലഭിക്കുന്ന തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തിൽ ഒരു വീട് വീതം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ ഇതിനോടകം 2 വീടുകൾ നിർമിച്ച് നൽകി. നീലേശ്വരത്ത് 2, എരുമേലി 1 എന്നിങ്ങനെ 3 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ അസമിൽ ഒന്നും ഝാർഖണ്ഡിൽ ഒന്നും വീതം വീടുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ഇതോടെ ഈ വർഷം ഒക്ടോബറിൽ 12 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാന്‍ സാധിക്കുമെന്ന് ഫാദർ ജോർജ് കണ്ണന്താനം പറഞ്ഞു.


TAGS : |
SUMMARY : Project Shelter Housing Scheme; Handing over the keys of 5 completed houses tomorrow


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!