പ്രക്ഷോഭം വീണ്ടും ശക്തം: ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു


ധാക്ക: വിദ്യാർഥി പ്രക്ഷോഭം വീണ്ടും ശക്തമായതിനെത്തുടർന്ന് ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു. ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാജിക്ക് സന്നദ്ധത അറിയിച്ചത്. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദർശിച്ച ശേഷം രാജി നൽകുമെന്നാണ് ബം​ഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചിട്ടുണ്ട്.

പ്രതിഷേധക്കാർ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ചീഫ് ജസ്റ്റിസായി നിയമിതനായ ഉബൈദുൽ ഹസൻ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിശ്വസ്തനായിരുന്നു. ചീഫ് ജസ്റ്റിസ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥി കളടങ്ങുന്ന പ്രതിഷേധക്കാർ ശനിയാഴ്ച രാവിലെ ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞിരുന്നു.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജി വെക്കുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു.

TAGS ;
SUMMARY : Protests are strong again: Chief Justice of Bangladesh has resigned


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!