അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപുർ കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ 2018ലെടുത്ത കേസിലാണ് നടപടി. ജൂലൈ 26 ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പാർലമെന്‍റ് നടപടിക്രമങ്ങൾ തുടരുന്നതിനാൽ ഇളവ് അനുവദിക്കുകയായിരുന്നു.
കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. ഇതിനെതിരെ ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കേസിൽ ഫെബ്രുവരി 20ന് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു.
TAGS: NATIONAL | RAHUL GANDHI
SUMMARY: Rahul gandhi to appear before court today
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.