കാബിനറ്റ് സെക്രട്ടറിയായി ടി. വി. സോമനാഥനെ നിയമിച്ചു


ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു.

തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥൻ രാജീവ് ഗൗബയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. നിലവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് അദ്ദേഹം.

ഓഗസ്റ്റ് 30 മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. കാബിനറ്റിന്റെ നിയമനകാര്യ സമിതിയും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നതുവരെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി അദ്ദേഹം കാബിനറ്റ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കും. ഇതിനും പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്

1987ൽ സിവിൽ സർവീസ് രണ്ടാം റാങ്കോടെ പാസായ സോമനാഥൻ തന്റെ ബാച്ചിലെ ഏറ്റവും മികച്ച ഐഎഎസ് പ്രൊബേഷണറിനുള്ള സ്വർണ്ണ മെഡൽ നേടിയാണ് കേഡറിൽ പ്രവേശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ ജോയിൻ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ മുൻ ഡയറക്ടറായിരുന്നു.

TAGS: | CABINET SECRETARY
SUMMARY: Senior IAS Officer T V Somanathan Appointed Cabinet Secretary


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!