ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി ഇടുക്കിയില്‍ നിന്നുള്ള ഏഴു വയസ്സുകാരൻ ആവിര്‍ഭവ്


ഹിന്ദിയിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയായി കേരളത്തില്‍ നിന്നുള്ള ആവിര്‍ഭവ് എസ്. മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ ബക്ഷിക്കൊപ്പമാണ് ഏഴ് വയസുകാരനായ ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

‘പഠനവും സംഗീതവും ഒരുപോലെ കൊണ്ടുപോകാനാണ് താല്പര്യം. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും വേണ്ടി പാടാൻ ആഗ്രഹമുണ്ട്' ആവിര്‍ഭവ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പാട്ടിനെ ഇഷ്ടപ്പെട്ട ആരാധകരോടും വോട്ടുചെയ്തു വിജയിപ്പിച്ചവരോടും ആവിര്‍ഭവ് നന്ദിയും പറഞ്ഞു. റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയ നിമിഷങ്ങളെക്കുറിച്ചും ആവിര്‍ഭവ് പറഞ്ഞു.

രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ ‘കോരാ കാഗസ്', ‘മേരാ സപ്‌നോ കി റാണി' തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ‘ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.' ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി ഗായികയുമായ നേഹ കക്കര്‍ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങല്‍ ത്രീ.

അവിശ്വസനീയമായ പ്രകടനമാണ് സീസണിലുടനീളം കാഴ്ചവെച്ചത്.  ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. ‘ചിട്ടി ആയി ഹേ' എന്ന ഗാനത്തിലൂടെയാണ് ‘ബാബുക്കുട്ടന്‍' ന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്.

 

ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്. അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യുട്യൂബ് ചാനലുമുണ്ട്. ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകൾ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

TAGS : |
SUMARY : Seven-year-old Aavirbhav from Idukki is the winner of a Hindi music reality show


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!