ജയിൽശിക്ഷ അനുഭവിച്ചയാളെ മന്ത്രിയാക്കി; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി
തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ പുറത്താക്കുന്നത്
ബാങ്കോക്ക്: പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെയും പുറത്താക്കി തായ്‌ലൻഡിലെ ഭരണഘടനാകോടതി. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിച്ച പ്രതിയെ മന്ത്രിയായി നിയമിച്ചതിനാണ് പ്രധാനമന്ത്രി സേതാ തവിസിനെ പുറത്താക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായി കഴിഞ്ഞ ഏപ്രിലിൽ നിയമിക്കപ്പെട്ട പിചിറ്റ് ചിൻബാൻ ജഡ്‌ജിക്കു കൈക്കൂലി നൽകാൻ ശ്രമിച്ചതിന് 2008ൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. നിയമനം വിവാദമായതോടെ ചുമതലയേറ്റ് ആഴ്‌ചകൾക്കുള്ളിൽ ചിൻബാൻ രാജിവച്ചു. ചിൻബാനെ മന്ത്രിപദവിയിലേക്ക് നിർദ്ദേശിച്ച തവിസിൻ രാജ്യത്തെ നീതി സംഹിതയ്ക്കെതിരായി പ്രവർത്തിച്ചതിനാലാണ് പ്രധാനമന്ത്രി പദവിയിൽ നിന്നും നീക്കിയത്. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഉപരിസഭയുടെ അംഗീകാരം ലഭിക്കാത്തതിനാൽ പ്രതിപക്ഷത്തു തുടർന്നിരുന്ന മൂവ് ഫോർവേഡ് പാർടി പിരിച്ചുവിടാൻ 7ന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ പുറത്താക്കുന്നത്.സൈനികരും സർക്കാരും തമ്മിലുള്ള പകപോക്കൽ കാരണം നിരവധി സർക്കാരുകളെ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ചരിത്രമുള്ള രാജ്യമാണ് തായ്‌ലൻഡ്.
TAGS : THAILAND
SUMMARY : Thailand's Prime Minister has been dismissed by the Constitutional Court
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.