കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി


ബെംഗളൂരു: കടബാധ്യത കാരണം ഒരു കുടുംബത്തിലെ മൂന്ന് പേർ കനാലിൽ ചാടി ജീവനൊടുക്കി. ചന്നരായപട്ടണയിലെ കേരെ ബീഡിയിലാണ് സംഭവം. ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന ശ്രീനിവാസ് (43), സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ഭാര്യ ശ്വേത (36), ഇവരുടെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി നാഗശ്രീ (13) എന്നിവരാണ് മരിച്ചത്. ശ്രീനിവാസ് വലിയ കടക്കെണിയിലായെന്നും തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ ഇയാളും കുടുംബം ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

അടുത്തിടെ ജോലി ഉപേക്ഷിച്ച ശേഷം ശ്രീനിവാസ് ഓൺലൈൻ റമ്മി കളിക്കാറുണ്ടായിരുന്നു. ഇത് വഴി വലിയ കടങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ കുടുംബം തിരിച്ചെത്തിയിരുന്നില്ല. ശ്രീനിവാസിൻ്റെ മാതാപിതാക്കൾ ഇവരെ എല്ലായിടത്തും തിരയുകയും പിന്നീട് ചന്നരായപട്ടണ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ഹേമാവതി കനാലിൽ നിന്നും ശ്രീനിവാസിൻ്റെയും ശ്വേതയുടെയും മൃതദേഹം കണ്ടെത്തിയെന്ന് പോലീസ് എസ്പി മുഹമ്മദ് സുജീത പറഞ്ഞു. പോലീസും ഫയർ ആൻഡ് എമർജൻസി സർവീസ് സേനാംഗങ്ങളും നാഗശ്രീക്കായി തിരച്ചിൽ തുടരുകയാണ്. നുഗ്ഗെഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

: Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department's helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930
Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government's suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

TAGS: KARNATAKA | SUICIDE
SUMMARY: Burdened by debts, three of family end lives in Channarayapatna


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!