അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ


ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് 89,221 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൂർണ്ണ ആക്‌സസ് നിയന്ത്രിത എക്‌സ്പ്രസ് വേയാണിത്.

അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ പിടികൂടാൻ മൈസൂരുവിലെ കണിമണികെ ടോൾ ഗേറ്റിൽ വിന്യസിക്കുമെന്ന് പോലീസ് ടീമിനെ വിന്യസിക്കും. എല്ലായിടത്തും സ്ഥാപിച്ചിട്ടുള്ള എഎൻപിആർ കാമറകൾ വഴിയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. എന്നാൽ പലരും ഓൺലൈൻ വഴി പിഴ അടക്കുന്നില്ലെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടി.

89,221 പേരിൽ 5,300 പേർ മാത്രമാണ് ഇതുവരെ പിഴയടച്ചതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, എക്‌സ്പ്രസ് വേയിൽ മാരകമായ അപകട നിരക്ക് താരതമ്യേനെ കുറഞ്ഞിട്ടുണ്ട്. പാതയിലെ വേഗപരിധി വീണ്ടും പരിഷ്‌കരിക്കുമെന്ന് കർണാടക അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും 130 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് സംസ്ഥാന പോലീസ് നേരത്തെ അറിയിച്ചിരുന്നു. അമിതവേഗത മൂലം അപകടങ്ങൾ വർധിച്ചതിന് പിന്നാലെയാണിത്. അടുത്തിടെ നൈസ് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിരീക്ഷണ സമിതി ഉയർത്തിക്കാട്ടുകയും അമിത വേഗത കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന ഉയർന്ന അപകടങ്ങളെക്കുറിച്ച് കർണാടക പോലീസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

2022-ൽ കർണാടകയിലെ മാരകമായ അപകടങ്ങളിൽ 90 ശതമാനവും അമിതവേഗതയാണ് കാരണമായത്. നിലവിൽ അപകടനിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വേഗപരിധി പരിഷ്കരിക്കാൻ സാധിക്കുമെന്ന് എഡിജിപി വ്യക്തമാക്കി.

TAGS: |
SUMMARY: More than 80k vehicles booked for over-speeding on Bengaluru-Mysuru Expressway


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!