ഇന്ത്യക്ക് നിരാശ; വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി


പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരായ അപ്പീല്‍ തള്ളി. കായിക കോടതിയുടേതാണ് ഉത്തരവ്. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുമ്പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം.

ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ച വിനേഷിന് മത്സര ദിവസത്തിൽ നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.

രണ്ട് ദിവസങ്ങളായി നടന്ന ഗുസ്തി മത്സരങ്ങളില്‍ രണ്ട് തവണയാണ് ഭാര പരിശോധന നടത്തിയത്. ഇതില്‍ സെമി/ക്വാര്‍ട്ടര്‍/പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുമ്പ് നടന്ന ആദ്യ പരിശോധനയില്‍ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.

 

TAGS: | VINESH PHOGAT
SUMMARY: Vinesh Phogat's Petition For Silver In Olympics 2024 Dismissed By Court Of Arbitration For Sport


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!