വയനാട് ദുരന്തം: മരിച്ചവരുടെ ഡി.എന്‍.എ ഫലം കിട്ടിത്തുടങ്ങി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
വയനാട് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് കണക്കുകള്‍. അതേസമയം ഡി എൻഎ ഫലം ലഭിച്ചതോടെയാണ് കാണാതായവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. നേരത്തെ സർക്കാർ കണക്കുകള്‍ പ്രകാരം 128 പേരാണ് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
അധികൃതർ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും നേരത്തെ അറിയിച്ചിരുന്നു. 401 ഡിഎൻഎ പരിശോധനകളാണ് ഓഗസ്റ്റ് 14 വരെ നടന്നത്. അതില്‍ ചിലവരുടെ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. തുടർന്ന് അവരുടെ ഡിഎൻഎ ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത്.
TAGS : WAYANAD LANDSLIDE | DNA | DEADBODY
SUMMARY : Wayanad disaster: DNA results of the dead have started, 119 people are yet to be identified
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.