ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് സിനിമാ ലോകം

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി സിനിമ ലോകം. നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖല്‍ സല്‍മാനും രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ സല്‍മാൻ 15 ലക്ഷം രൂപയുമാണ് നല്‍കിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.
25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണകമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ കൈമാറി. ഹൃദയം തകർന്നു പോകുന്നു. ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസി അംഗങ്ങളോടും ജനങ്ങളോടും ബഹുമാനം എന്നാണ് സൂര്യ എക്സില്‍ കുറിച്ചിരിക്കുന്നത്.
രശ്മിക മന്ദാന 10 ലക്ഷം രൂപ കൈമാറി. വയനാട്ടിലെ ദുരന്ത വാർത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്ന് രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭീകരമാണ് ഈ അവസ്ഥ. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക കുറിച്ചു. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നല്‍കിയിരുന്നു.
TAGS : WAYANAD LANDSLIDE | FILM STAR
SUMMARY : The film world is holding the victims together



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.