വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിര്‍ദേശം
വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ കോടതി നടത്തിയത്.
ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ എന്ത് പൊതുതാല്‍പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും ഹർജിക്കാരനോട് ചോദിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമർശനമുണ്ടായി. വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകള്‍ക്ക് കീഴില്‍, ശരിയായ ഉത്തരവാദിത്തമോ മാനേജ്മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കുമ്പോൾ തന്നെയാണ് ഇത്തരത്തില്‍ സമാന്തരമായ പിരിവ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇരകള്‍ക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികള്‍ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹർജിക്കാരനോട് കോടതി ആരാഞ്ഞു.
‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക. പണം ആവശ്യമായി വന്നാല്‍ നിങ്ങള്‍ പൊതുജനങ്ങളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ.. അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവർത്തനമാകുന്നത്' കോടതി ചോദിച്ചു. വിശ്വാസം അർപ്പിച്ച് നല്‍കുന്ന സംഭാവനകള്‍ ഇരകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാല്‍പര്യ ഹർജി ഫയല്‍ ചെയ്യുന്നതില്‍ ഹർജിക്കാരന്റെ അധികാരത്തെയും നിയമസാധുതയെയും കോടതി ചോദ്യം ചെയ്തു.
ഹരജിക്കാരൻ സി.എം.ഡി.ആർ.എഫിന് വ്യക്തിപരമായി സംഭാവന നല്‍കിയിട്ടുണ്ടോയെന്നും ഇരകള്‍ക്ക് പണം എത്താത്തതില്‍ അദ്ദേഹത്തിന് സ്വകാര്യ പരാതിയുണ്ടോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ ചെലവ് ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്.) നല്‍കുകയും ചെയ്തു.
TAGS : WAYANAD LANDSLIDE | C SHUKOOR | HIGHCOURT
SUMMARY : Wayanad rejects petition to control money collection; Directed to pay fine to relief fund
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.