‘ഇവരോട് ഞാന്‍ എന്ത് ഉത്തരം പറയും?; ദുരന്ത മുഖത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മന്ത്രി എ. കെ ശശീന്ദ്രന്‍


കല്പറ്റ: വയനാട് ദുരന്തഭൂമിയിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിലിൽ പങ്കാളിയായി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെ വിവരിക്കുകയായിരുന്നു മന്ത്രി.  ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് എന്ത് ഉത്തരമാ ഞാൻ പറയാ. അവരുടെ ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ. നമുക്കൊക്കെ ഇത്ര പ്രയാസമുണ്ടെങ്കിൽ അവരുടെ പ്രയാസമെന്തായിരിക്കും. അവർക്ക് വേണ്ടി പ്രാർഥിക്കുക. അവർക്ക് വേണ്ടി പ്രവർത്തിക്കുക. അവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണം.- മന്ത്രി പറഞ്ഞു.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. ജീവിതത്തില്‍ പ്രത്യേകഘട്ടത്തില്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക് നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. തിരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. 14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

TAGS : |
SUMMARY : ‘What will I answer to them?' minister-ak-saseendran-emotionally expressed his concern in wyanad -disaster-area


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!