ബംഗ്ലാദേശിൽ യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും


ധാക്ക: പ്രക്ഷോഭത്തെ തുടര്‍ന്ന് ദിവസങ്ങളായി അരാജകത്വം നടമാടുന്ന ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫസർ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. രാത്രി 8ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സൈനിക മേധാവി വക്കർ ഉസ് – സമാൻ അറിയിച്ചു. 15 അംഗങ്ങൾ സർക്കാരിന്റെ ഉപദേശക സമിതിയിൽ ഉണ്ടാകും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസ് തിരിച്ചെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, സൈനിക തലവൻമാർ, വിദ്യാർഥി നേതാക്കൾ എന്നിവർ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയിലാണ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യവും അതായിരുന്നു. നിലവിൽ പാരിസിലുള്ള മുഹമ്മദ് യൂനുസ് ഇന്ന് ബംഗ്ലാദേശിലെത്തും. 2.10ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുഹമ്മദ് യൂനുസ് എത്തുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് അഡ്വൈസർ' എന്നാകും യൂനുസിന്റെ പദവി.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെയാണ് ഇടക്കാല സർക്കാരിന് വഴിയൊരുങ്ങിയത്. രാജ്യം പൂർവസ്ഥിതിയിലേക്ക് വന്നുതുടങ്ങിയെങ്കിലും ഇന്നലെയും പലയിടത്തും അക്രമങ്ങൾ നടന്നു. 20 ദിവസമായി അടഞ്ഞുകിടന്ന ജഹാംഗീർ നഗർ യൂണിവേഴ്സിറ്റി ഇന്നലെ ഭാഗികമായി തുറന്നു. ഞായറാഴ്ച പൂർണതോതിൽ പ്രവർത്തനം തുടങ്ങും.പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി.എൻ.പി) ഇന്നലെ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ബാങ്കിലെ നാല് ഡെപ്യൂട്ടി ഗവർണർമാരെ അഴിമതിയെ തുടർന്ന് പുറത്താക്കി. 400ഓളം ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

അതേസമയം, രാജ്യത്ത്‌ കൊള്ളയും കൊള്ളിവയ്‌പും തുടരുകയാണ്‌. ഹസീനയുടെ അവാമി ലീഗിന്റെ 29 നേതാക്കൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഹസീനയുടെ ബന്ധുക്കളുമുണ്ട്‌. കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 469 ആയി. ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. അക്രമം തടയാൻ സൈന്യത്തോടും പോലീസിനോടും പ്രസിഡന്റ്‌  ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS : |
SUMMARY : Yunus's interim government will come to power in Bangladesh today


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!