പത്താം ക്ലാസ് പാസായവരാണോ? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ന് കീഴില്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടക്കുന്നത്.
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 208 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. ഒക്ടോബർ 5, 7 തീയതികളിൽ നടത്തുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.
തസ്തികകള്‍ :
ഹാൻഡിമാൻ/ ഹാൻഡിവുമൺ (201): പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം; 18,840.
റാംപ് സർവീസ് എക്സിക്യൂട്ടീവ് (3): 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ) അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 24,960.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (4): പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 21,270.
പ്രായപരിധി: 28.
അപേക്ഷാ ഫീസ് : എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഫീസടയ്ക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
ഇന്റര്‍വ്യൂ വിലാസം : ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം, വേങ്ങൂർ, അങ്കമാലി,, എറണാകുളം, കേരളം, പിൻ : 683572.
Recruitment Advertisement for Cochin Airport
TAGS : COCHIN INTERNATIONAL AIRPORT | OPPORTUNITIES
SUMMARY : 10th passed? Apply now for 208 vacancies at Kochi Airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.