ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് 2025 -26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള ടെസ്റ്റിൽ പങ്കെടുക്കാം. ജനുവരി 18നാണ് സെലക്ഷൻ ടെസ്റ്റ്. കേരളം, കർണാടക, ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് രാവിലെ 11.30നാണ് ടെസ്റ്റ് നടത്തുക. കേരളത്തിലുള്ളവർക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിൽ പരീക്ഷയെഴുതാം. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ മെന്റൽ എബിലിറ്റി, അരിതമെറ്റിക്, ഭാഷ എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണിത്. ഉയർന്ന റാങ്കുകൾക്കാണ് പ്രവേശനം.
നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിൽ സ്ഥിരതാമസമുള്ളതും അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2013 മേയ് ഒന്നിന് മുമ്പോ 2015 ജൂലൈ 31ന് ശേഷമോ ജനിച്ചവരാകരുത്. ഇതിനു മുമ്പ് സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല. റൂറൽ ക്വോട്ട സീറ്റുകളിലേക്ക് ഗ്രാമീണ സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ പഠിച്ച കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് പെൺകുട്ടികൾക്കാണ്. ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നവർക്ക് സി.ബി.എസ്.ഇ സിലബസിൽ 12ാം ക്ലാസുവരെ പഠനം തുടരാം.
വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും https:/navodaya.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
TAGS : JAWAHAR NAVODAYA VIDYALAYA | ADMISSION
SUMMARY : 6th class admission in Jawahar Navodaya Vidyalayas; Application invited
.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.