വാർത്തകൾ അറിയണം; കൊലക്കേസ് പ്രതി ദർശന് ജയിലിനുള്ളിൽ ടിവി അനുവദിച്ചു
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശന് ടിവി അനുവദിച്ച് ജയിൽ അധികൃതർ. ജയിലിൽ 32 ഇഞ്ച് ടിവിയാണ് അനുവദിച്ചത്. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ച നൽകിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്.
ജയിലിനുള്ളിൽ താരത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കുപ്രസിദ്ധ കുറ്റവാളികൾക്കൊപ്പം സെല്ലിനു പുറത്തിരുന്ന് താരം സിഗരറ്റ് വലിക്കുന്നതും, കാപ്പി കുടിക്കുന്നതും വിഡിയോ കോൾ ചെയ്യുന്നതുമായ ഫോട്ടോകൾ പുറത്തു വന്നതിനെത്തുടർന്ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയിരുന്നു.
രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ ഉൾപ്പെടെ 16 പേർക്കെതിരേ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 3991 പേജുള്ള കുറ്റപത്രം അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy murder accused Superstar Darshan gets 32-inch TV in jail to ‘keep up with news'
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.