രേണുകസ്വാമി വധക്കേസ്; നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി


ബെംഗളൂരു: രേണുകസ്വാമികൊല കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവര്‍ അടക്കമുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരു കോടതി സെപ്തംബർ 12 വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ദർശൻ, പവിത എന്നിവരെയും മറ്റ് 15 പ്രതികളെയും വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കുകയായിരുന്നു.

കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രം പോലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ദർശൻ ഇപ്പോൾ ബല്ലാരി ജയിലിലാണ് ഉള്ളത്. വിഡിയോ കോളിലൂടെ ദർശൻ ഒരാളോട് സംസാരിക്കുന്നതിന്‍റെ വിഡിയോയും ഫോട്ടോയും വൈറലായതിനെ തുടർന്ന് കോടതി അനുമതി നേടിയാണ് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്. സംഭവത്തില്‍ ജയിൽ ചീഫ് സൂപ്രണ്ട്  അടക്കം ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, ദർശനെതിരെയുള്ള കേസിൽ പ്രധാന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തിങ്കളാഴ്ച മറ്റൊരു കോടതി വിലക്കി. ജൂൺ 11 ന് അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ സമർപ്പിച്ച ഹർജിയിലാണ് സിറ്റി സിവിൽ കോടതി താൽക്കാലിക വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.

TAGS : |
SUMMARY : Actor Darshan's judicial custody extended for 3 days in Renuka Swamy murder case

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!