സംവിധായകന്‍ അടക്കം മലയാള സിനിമയിലെ 28 പേര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി ചാര്‍മിള


കൊച്ചി: മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. നടി ചാര്‍മിളയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് ചാര്‍മിളയുടെ വെളിപ്പെടുത്തലുകള്‍. ഒരു ന്യൂസ് ചാനലിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പരിണയം സിനിമ ചെയ്യുന്ന സമയത്ത് തന്നോട് സംവിധായകന്‍ ഹരിഹരന്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തന്നെയും പരിഗണിച്ചിരുന്നുവെന്നും താന്‍ വഴങ്ങുമോയെന്ന് ഹരിഹരന്‍ നടന്‍ വിഷ്ണുവിനോട് ചോദിച്ചുവെന്നും തയ്യാറല്ലെന്ന് അറിയിച്ചതോടെ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ചാര്‍മിള ആരോപിക്കുന്നു.

നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി 28 പേർ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയിട്ടുണ്ടെന്നാണ് നടി ചാർമിള വെളിപ്പെടുത്തിയത്. ‘അർജുനൻ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയുടെ നിർമാതാവ് എം. പി. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും നടി പറഞ്ഞു. ‘1997ൽ പുറത്തിറങ്ങിയ ‘അർജുനൻ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയ്‌ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദ്ദിച്ചു. ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. അവസാനം ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രെെവറാണ്. താൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അതിന് കഴിഞ്ഞില്ല. ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണെന്നും നടി പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. തനിക്കൊരു മകനുണ്ടെന്നും നിയമപോരാട്ടത്തിനിറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയുടെ ആരോപണം ശരി വെച്ചു നടൻ വിഷ്ണു രംഗത്തെത്തി. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. പരിണയം സിനിമയുടെ ചർച്ചക്കിടെ ആയിരുന്നു ഹരിഹരൻ ചോദിച്ചത്. സീനിയർ സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയത് കണ്ട്  ഞാനും ചാർമിളയും ഞെട്ടി. ഹരിഹരനിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല. എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ എന്റെ സിനിമയിൽ വേണ്ടെന്നു ഹരിഹരൻ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്നു ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു.

TAGS : | |
SUMMARY : Actress Charmila has made serious allegations against 28 people in Malayalam cinema including the director


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!