നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി; യുട്യൂബ് ചാനലുകൾക്കെതിരെ കേസ് എടുത്തു
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ സ്വദേശിയായ നടിക്കെതിരെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത യുട്യൂബ് ചാനലുകൾക്കെതിരെയാണ് കേസെടുത്തത്. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്.
ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു. ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഈ മാസം പതിമൂന്നിനാണ് അഭിഭാഷകന്‍ സംഗീത് ലൂയിസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി. സെപ്‌തംബർ 13ന് ഭാര്യയുടെ ഫോൺ നമ്പറിലായിരുന്നു കോൾ വന്നത്.
അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു.
TAGS : BALACHANDRA MENON | SEXUAL ASSULT CASE
SUMMARY : Balachandra Menon's complaint against the actress. A case was filed against YouTube channels
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.